യാത്രയുടെ ആദ്യ നിമിഷങ്ങൾക്കുള്ളിൽ ഒരു ജീവിതകാലത്തെ സ്വപ്നങ്ങൾ ചാരമായി മാറിയ ജീവനുകൾ

0

ഡോ. പ്രതീക് ജോഷി കഴിഞ്ഞ ആറ് വർഷമായി ലണ്ടനിൽ താമസിക്കുന്നു. ഇന്ത്യയിൽ താമസിക്കുന്ന തന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും വിദേശത്ത് മികച്ച ഒരു ഭാവി കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം വളരെക്കാലമായി സ്വപ്നം കണ്ടിരുന്നു.

വർഷങ്ങളുടെ പരിശ്രമങ്ങൾക്കും, പേപ്പർ വർക്കിനും, ക്ഷമയ്ക്കും ശേഷം, ആ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമാകുകയാണ്‌ എന്ന വിശ്വാസത്തിൽ രണ്ട് ദിവസം മുമ്പ്, മെഡിക്കൽ പ്രൊഫഷണലായ അദ്ദേഹത്തിന്റെ ഭാര്യ ഡോ. കോമി വ്യാസ് ഇന്ത്യയിലെ ജോലിയും രാജിവച്ചു. വലിയ സ്വപ്നങ്ങളുമായി പുതിയ പ്രതീക്ഷകളോടെ ബാഗുകൾ പായ്ക്ക് ചെയ്ത്‌ ഉറ്റവരോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞു ഭാവി കാത്തിരിപ്പിലേക്ക്‌ അവർ യാത്ര തുടങ്ങി.

ഇന്നലെ രാവിലെ, പ്രതീക്ഷയും ആവേശവും പദ്ധതികളും നിറഞ്ഞ അഞ്ചുപേരും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം 171 ൽ കയറി. സെൽഫി എടുത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തു. പുതിയൊരു ജീവിതം ആരംഭിക്കാനുള്ള ഒരു വൺവേ യാത്ര. ഈ യാത്ര അവരുടെ അവസാന യാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കഠിനാധ്വാനങ്ങളും നേടാൻ കഴിയാതെ ഒരു നോവായി മാറിയ ദുരന്തം, അവരിൽ ആരും അതിജീവിച്ചില്ല. 

യാത്രയുടെ ആദ്യ നിമിഷങ്ങൾക്കുള്ളിൽ ഒരു ജീവിതകാലത്തെ സ്വപ്നങ്ങൾ ചാരമായി മാറി. ഒരു ക്രൂരമായ ഓർമ്മപ്പെടുത്തൽ, ജീവിതം ഭയാനകമാംവിധം ദുർബലമാണ്. നിങ്ങൾ നിർമ്മിക്കുന്നതെല്ലാം, നിങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം, നിങ്ങൾ ഇഷ്ടപ്പെടുന്നതെല്ലാം, എല്ലാം ഒരു നൂലിൽ തൂങ്ങിക്കിടക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് കഴിയുന്നിടത്തോളം കാലം ജീവിക്കുക, സ്നേഹിക്കുക, നാളെ സന്തോഷം ആരംഭിക്കാൻ കാത്തിരിക്കരുത്.

You might also like