ന്യൂ മെക്സിക്കോയിൽ മിന്നല്‍പ്രളയം

0

വാഷിങ്ടണ്‍: നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം.

ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലാണ് വെള്ളപ്പൊക്കം. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ തീവ്രതയിൽ ഒരു വീട് മുഴുവൻ ഒലിച്ചുപോവുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആളപായമുണ്ടോ എന്ന് പറയുന്നില്ല. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകളിലും കാറുകളിലും കുടുങ്ങിക്കിടക്കുന്നവരെയടക്കം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ, റിയോ റുയിഡോസോ നദിയിലെ ജലനിരപ്പ് 20.24 അടി (6.1 മീറ്റർ) ആയി ഉയർന്നു.

You might also like