അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; കേരള തീരത്ത് അതീവ ജാഗ്രത

0

കോഴിക്കോട്: അറബിക്കടലില്‍ ഇന്ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ന്യൂനമര്‍ദം ശക്തി പ്രാപിച്ച്‌ അതിതീവ്ര ന്യൂനമര്‍ദമാകാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ചയോടെ ലക്ഷ്വദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറിയേക്കും.

ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ 17 വരെ കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

You might also like