കരുതലിൻ കരവുമായി ഐ.പി.സി-പി.സി.കെ. ചാരിറ്റബിൾ ട്രസ്റ്റ്
കഴിഞ്ഞ ചില ദിവസങ്ങളിൽ ഉണ്ടായ അതിരൂക്ഷമായ കടലാക്രമണത്താൽ തകർന്നടിഞ്ഞ തൃക്കുന്നുപ്പുഴ, പാനൂർ ഗ്രാമങ്ങളിൽ ഐ.പി.സി- പി സി കെ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ സന്ദർശിച്ചു . കടലാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് താമസം മാറ്റേണ്ടി വരികയും, തൻമൂലം കഷ്ടത അനുഭവിക്കുന്ന നൂറു കണക്കിന് തീരദേശ വാസികൾക്ക് അത്യന്താപേക്ഷിതമായ വസ്ത്രങ്ങൾ , പായ , സോപ്പ് , സാനിറ്റൈസർ മുതലായ അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.
ഇവയുടെ വിതരണത്തിനു ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ടി. എസ്. താഹ , ഗ്രാമ പഞ്ചായത്തംഗം ഷാജില നൗഷാദ് ട്രസ്റ്റ് ബോർഡ് അംഗങ്ങളായ റെജി കുര്യൻ , ചെറിയാൻ ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി.
കൂടാതെ പ്രസ്തുത മേഖലയിലെ സന്നദ്ധ സേവാ പ്രവർത്തകർക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ ‘ തുടർന്നു ചെയ്യുവാൻ ആലോചിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
സമൂഹത്തിൽ വിവിധ തലങ്ങളിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഐ.പി.സി – പി.സി.കെ. ചാരിറ്റബിൾ ട്രസ്റ്റ് “കരുതലിൻ കരം” എന്ന പദ്ധതിയിലൂടെയാണ് ഈ സഹായം എത്തിക്കുന്നത്.
കടപ്പാട്