ജിയോയും എയർടെല്ലും എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകളെച്ചൊല്ലിയുള്ള വിവാദം; മറുപടിയുമായി ട്രായ്

0

ടെലികോം കമ്പനികളുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകളെച്ചൊല്ലി ഉയർന്നുവന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവിൽ ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യമില്ലെന്ന് ട്രായ് വൃത്തങ്ങൾ വ്യക്തമാക്കി. വിവാദത്തിന് ആസ്‌പദമായ കാര്യങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആവശ്യപ്പെട്ടിരുന്നു. ഏറ്റവും താങ്ങാനാവുന്ന വിലയിൽ 1 ജിബി എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചതിനെ തുടർന്നായിരുന്നു ഈ നിർദ്ദേശം. തുടർന്ന് കമ്പനികളിൽ നിന്നും ലഭിച്ച മറുപടികൾ പരിശോധിച്ച ശേഷമാണ് ട്രായ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

You might also like