ശാരോൻ ഫെല്ലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെൻറർ വാർഷിക കൺവൻഷൻ ഇന്ന്. പാസ്റ്റർ സജോ തോണിക്കുഴിയിൽ മുഖ്യ പ്രഭാഷകൻ
റാസ് അൽ ഖൈമ : ശാരോൻ ഫെല്ലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെൻറർ വാർഷിക കൺവൻഷൻ സെപ്റ്റംബർ 27 ശനിയാഴ്ച രാത്രി 07:30 മുതൽ 10:30 വരെ റാസ് അൽ ഖൈമ നക്കീൽ ടെൻറ് ഓഫ് ഗ്ലോറി ചർച്ചിൽ വച്ച് നടക്കും. കർത്താവിൽ പ്രസിദ്ധനായ പ്രഭാഷകൻ പാസ്റ്റർ സജോ തോണികുഴിയിൽ വചന ശുശ്രൂഷ നിർവഹിക്കും. റാസ് അൽ ഖൈമ സെൻറർ ക്വയർ ഗാനശുശ്രൂഷ നയിക്കും.സെൻറർ മിനിസ്റ്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, സെൻറർ സെക്രട്ടറി പാസ്റ്റർ ബേബി മാത്യൂ എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
