
വിമാന കമ്പനികൾ സർവീസുകൾ വെട്ടികുറച്ചതോടെ വെട്ടിലായി സൗദിയിൽ നിന്നുള്ള പ്രവാസികൾ.
ദമ്മാം: വിമാന കമ്പനികൾ സർവീസുകൾ വെട്ടികുറച്ചതോടെ വെട്ടിലായി സൗദിയിൽ നിന്നുള്ള പ്രവാസികൾ. എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയും ഉൾപ്പെടെയുള്ള വിമാന കമ്പനികളാണ് ശൈത്യകാല സർവീസുകളിൽ വലിയ കുറവ് വരുത്തിയത്. ദമ്മാം- കണ്ണൂർ സെക്ടറിലെ സർവീസ് പൂർണമായും നിലച്ചു. ഇതോടെ വടക്കൻ മലബാറിലേക്കുള്ള യാത്രക്കാർ വീണ്ടും കോഴിക്കോടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പൊടുന്നനെയുള്ള വിമാന കമ്പനികളുടെ നടപടിയെ തുടർന്ന് പ്രതിഷേധം ശക്തമാക്കുകയാണ് പ്രവാസികൾ. ആദ്യം എയർ ഇന്ത്യയാണ് സർവീസ് നിർത്തലാക്കിയത്. തുടർന്ന് ഇൻഡിഗോയും സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു.
