ദുബൈയിൽ എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു.

0

ദുബൈ: ദുബൈയിൽ എൻജിനീയറിങ് കൺസൾട്ടൻസിക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിയമം ബാധകമാകും. എല്ലാ എൻജിനിയറിങ് മേഖലയിലെയും സ്ഥാപനങ്ങൾ ദുബൈ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. ലൈസൻസില്ലാത്ത എൻജിനീയർമാരെ കൺസൾട്ടൻസികളിൽ നിയമിക്കാനും പാടില്ല. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് എൻജിനീയറിങ് മേഖലക്കായി പുതിയ നിയമം പ്രഖ്യാപിച്ചത്. പുതിയ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നവർ ഒരു ലക്ഷം ദിർഹം വരെ പിഴ നേരിടേണ്ടിവരും.

You might also like