വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കുലർ പുറത്തിറക്കി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ

0

തിരുവനന്തപുരം: കോൾഡ്റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് വിവിധ സംസ്ഥാനങ്ങളിൽ കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കുലർ പുറത്തിറക്കി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം.

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. എസ്ആര്‍ 13 ബാച്ച് മരുന്നിൻ്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോള്‍ഡ്രിഫ് മരുന്നിൻ്റെ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന നിർദേശം

You might also like