
ഏഷ്യാകപ്പിന് പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ
കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും പാകിസ്താനെ തകർത്ത് ഇന്ത്യ. 88 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക് പോരാട്ടം 159ൽ അവസാനിച്ചു. ദീപ്തി ശർമയും ക്രാന്തി ഗൗഡും ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്‌കോർ: ഇന്ത്യ 50 ഓവറിൽ 247, പാകിസ്താൻ: 43 ഓവറിൽ 159.
