ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്

0

മനില: ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്. ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനപൂര്‍വം ഇടിപ്പിച്ചുവെന്നാണ് ഫിലിപ്പീന്‍സിന്റെ ആരോപണം.

ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ കപ്പലുണ്ടായിരുന്നത്. ചൈനീസ് നാവിക സേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിക്കുകയും ചൈനയുടെ കപ്പല്‍ തങ്ങളുടെ കപ്പലിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നെന്നാണ് ഫിലിപ്പീന്‍സ് പറയുന്നത്

You might also like