
ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി
ഗാസ: ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഹമാസ് സുരക്ഷാ സേനയും ആയുധധാരികളായ ഗോത്ര അംഗങ്ങളും തമ്മില്‍ ഗാസ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഗാസയിലുണ്ടാകുന്നത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവെപ്പുണ്ടായത്. ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം വച്ചാണ് മുഖംമൂടി ധരിച്ച ഹമാസ് സൈനികര്‍ ഗോത്ര അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത് തിരിച്ചും വെടിവെപ്പുണ്ടായി
