
സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയ്യാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp
നോർത്ത് കരോളിന:സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയ്യാറാക്കിയ ഒരു പുതുമയുള്ള ആപ്പ് ആണ് FinChirp. ലോകമെമ്പാടും നടക്കുന്ന വിപണിയിലെ മാറ്റങ്ങൾ, കമ്പനികളിലെ വിലയിടിവുകൾ, സാമ്പത്തിക വാർത്തകൾ തുടങ്ങിയ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും വിലയിരുത്താനും സഹായിക്കുന്നതാണ് ഈ ആപ്പ്.
FinChirp എന്നത് Artificial Intelligence (AI) അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകരുടെ പോർട്ട്ഫോളിയോയിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഈ ആപ്പ് സ്വയം വിശകലനം ചെയ്ത് 40 മുതൽ 50 സെക്കൻഡ് വരെ ദൈർഘ്യമുള്ള ചെറു “ചിർപ്പുകൾ” (Chirps) ആയി അവതരിപ്പിക്കുന്നു.
അമേരിക്കയിലെ നോർത്ത് കരോളിനയിലെ Charlotte ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മലയാളി സംരംഭമാണ് FinChirp. ഈ ആപ്പിന് പിന്നിൽ Charlotte (USA), Edmonton (Canada), London (UK) എന്നീ നഗരങ്ങളിൽ നിന്നുള്ള നാല് മലയാളി IT എഞ്ചിനീയർമാരാണ് പ്രവർത്തിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഉപയോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ കേൾക്കാൻ കഴിയും.
