
ഷാർജയിലെ വ്യവസായ മേഖലയിൽ തീപിടിത്തം
ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ തീപിടിത്തം. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക സമീപ പ്രദേശങ്ങളിലെല്ലാം വ്യാപിച്ചു. സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടതായും തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറഞ്ഞു. വൈകിട്ട് ആറോടെ ആരംഭിച്ച തീ അതിവേഗം ശക്തി പ്രാപിക്കുകയായിരുന്നു. നിരവധി ഗോഡൗണുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് തീ പടർന്നതെന്നാണ് സൂചന.
