ചരക്ക് വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

0

ഹോങ്കോങ്: ചരക്ക് വിമാനം ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

പ്രാദേശിക സമയം പുലര്‍ച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോങ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടന്‍തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹോങ്കോങ് വിമാനത്താവളത്തിന്റെ മൂന്ന് റണ്‍വേകളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ചു. അപകടത്തില്‍പ്പെട്ട വിമാനം ഭാഗികമായി വെള്ളത്തിനടിയിലായതിന്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്

You might also like