
ഇന്ത്യന്‍ സാങ്കേതിക വിദ്യയുടെ കൈയ്യൊപ്പുമായി ‘ധ്വനി’ വരുന്നു; വെറും മൂന്ന് മിനിറ്റില്‍ പാകിസ്ഥാനിലെത്തും, 15 മിനിറ്റില്‍ ചൈനയിലും
ന്യൂഡല്‍ഹി: ശബ്ദത്തേക്കാള്‍ ആറ് മടങ്ങിലധികം വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ ‘ധ്വനി’ ഹൈപ്പര്‍ സോണിക് മിസൈലിന്റെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് സൂചന.
ഇതോടെ ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യയുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തും. ധ്വനിയുടെ വേഗം ശബ്ദത്തേക്കാള്‍ 21 മടങ്ങ് വരെ വര്‍ധിപ്പിക്കാനാകുമെന്നും കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ പ്രതിരോധ രംഗത്തെ വന്‍ മുന്നേറ്റമായി ധ്വനി അടയാളപ്പെടുത്തപ്പെടും.
ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഇത് വികസിപ്പിക്കുന്നത്. 5,500 കിലോ മീറ്ററിന് മുകളില്‍ പ്രഹര പരിധിയിലുള്ള ധ്വനി ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ ആണ്. അഗ്‌നി 5 മിസൈലിന്റെ ബൂസ്റ്റര്‍ റോക്കറ്റിലാകും ധ്വനിയെ ഘടിപ്പിക്കുക.
ചൈനയുടെ ഭാഗത്തു നിന്ന് വര്‍ധിച്ചു വരുന്ന ഹൈപ്പര്‍ സോണിക് ഭീഷണികള്‍ക്കെതിരായ തന്ത്രപ്രധാനമായ ആയുധമാണ് ധ്വനി. ചൈനയില്‍ നിന്ന് ഹൈപ്പര്‍ സോണിക് സാങ്കേതിക വിദ്യ സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യ സുപ്രധാന പരീക്ഷണത്തിന് ഒരുങ്ങുന്നത്
