
കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേഷ് കെ പട്നായിക്.
ന്യൂഡൽഹി: കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ലെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേഷ് കെ പട്നായിക്. രാജ്യത്തെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയിൽ ആശയങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിനേശ് കെ പട്നായിക്കിന്റെ പരാമർശങ്ങൾ. കാനഡയിലെ ഇന്ത്യക്കാർ സദാ ആശങ്കയിലാണെന്നും ഹൈകമ്മീഷണറായ തനിക്ക് പോലും കനത്ത സുരക്ഷയിൽ പ്രവർത്തിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യക്കാരുടെ മാത്രം പ്രശ്നമായി കാനഡ കാണരുത്. ഇത് കാനഡയുടെ പ്രശ്നമാണ്. സ്ഥിതിഗതികൾ വഷളാക്കുന്നതിന് പിന്നിൽ കനേഡിയൻ പൗരൻമാരാണെന്നും പട്നായിക് പറഞ്ഞു.
