
വരും വര്‍ഷങ്ങളില്‍ ഭൂമി ചില മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ശാസ്ത്ര ഗവേഷക
ന്യൂയോര്‍ക്ക്: വരും വര്‍ഷങ്ങളില്‍ ഭൂമി ചില മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ശാസ്ത്ര ഗവേഷകര്‍. അടുത്തിടെ കണ്ടെത്തിയ ഛിന്നഗ്രഹമായ ‘2025 പിഎന്‍ 7’ ഭൂമിക്കടുത്തായി സ്ഥിതി ചെയ്യുന്ന ‘ക്വാസി മൂണ്‍’ അല്ലെങ്കില്‍ വ്യാജ ചന്ദ്രനായി മാറുമെന്നാണ് നിരീക്ഷണം.
ഇത് 2083 വരെ ഭൂമിയെ വലം വയ്ക്കുമെന്നും പറയുന്നു. ഐഒപി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 2025 പിഎന്‍ 7 ഛിന്നഗ്രഹം ഭൂമിയുടേതിന് സമാനമായ ഭ്രമണപഥത്തിലാണ് സൂര്യനെ വലം വെക്കുക. അതായത് രണ്ടും ഒന്നിച്ച് സഞ്ചരിക്കുന്നത് പോലെയുണ്ടാകും അത്
