
ഐപിസി ഫാമിലി കോൺഫറൻസ് ഒർലാന്റോയിൽ
ഫ്ളോറിഡ: ലോക വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന “അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ
ഡിസ്നി വേൾഡിന്റെയും യൂണിവേഴ്സൽ തീം പാർക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ 2027 ജൂലൈ 1 മുതൽ 4 വരെ 21 – മത് നോർത്ത് അമേരിക്കൻ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടും. പാസ്റ്റർ റോയി വാകത്താനം ഫ്ളോറിഡ (നാഷണൽ ചെയർമാൻ), രാജൻ ആര്യപ്പള്ളിൽ അറ്റ്ലാന്റ (നാഷണൽ സെക്രട്ടറി), സാക് ചെറിയാൻ ഒക്കലഹോമ (നാഷണൽ ട്രഷറാർ), ജോമി ജോർജ് ന്യൂയോർക്ക് (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് ഓസ്റ്റിൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ) നാഷണൽ നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യു (നാഷണൽ പ്രയർ കോർഡിനേറ്റർ) എന്നിവരെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാഷണൽ പ്രതിനിധികളെയും തിരഞ്ഞെടുത്തു
ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോയി വാകത്താനം ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം, ജനറൽ കൗൺസിൽ അംഗം, പി.സി.എൻ.എ.കെ നാഷണൽ സെക്രട്ടറി, ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ സെക്രട്ടറി, ന്യൂയോർക്ക് പി.വൈ.എഫ്.ഐ പ്രസിഡന്റ്, കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്, ശാലേം ട്രാക്റ്റ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ മുൻപ് സ്ഥാനം വഹിച്ചിട്ടുണ്ട്.
