തദ്ദേശീയമായി സമ്പൂര്‍ണ യാത്രാ വിമാനം നിര്‍മിക്കാനൊടുങ്ങി ഇന്ത്യ

0

ന്യൂഡല്‍ഹി: തദ്ദേശീയമായി സമ്പൂര്‍ണ യാത്രാ വിമാനം നിര്‍മിക്കാനൊടുങ്ങി ഇന്ത്യ. ഇതിന് മുന്നോടിയായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി ധാരണയായി.

ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ എസ്‌ജെ 100 എന്ന വിമാനമാണ് നിര്‍മിക്കുക. ധാരണാപത്രം അനുസരിച്ച് ആഭ്യന്തര ഉപയോക്താക്കള്‍ക്കായി വിമാനം നിര്‍മിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും. നിലവില്‍ ഇരുനൂറിലധികം എസ്ജെ 100 വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്

You might also like