ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് ചൊവ്വ ഉച്ചയ്ക്ക് ശേഷം 4.40ന് നേരിയ ഭൂചലനം രേഖപ്പെടുത്തി.

0

ഷാർജ : യുഎഇയുടെ അയൽരാജ്യമായ ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് ചൊവ്വ ഉച്ചയ്ക്ക് ശേഷം 4.40ന് നേരിയ ഭൂചലനം രേഖപ്പെടുത്തി. നാഷനൽ സെന്റർ ഓഫ് മെറ്റിയറോളജി (എൻസിഎം)യുടെ നാഷനൽ സീസ്മിക് നെറ്റ്‌വർക്ക് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, 4.6 തീവ്രത രേഖപ്പെടുത്തിയ ഈ ചലനത്തിന്റെ ആഴം വെറും 5 കിലോമീറ്ററായിരുന്നു.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് നേരിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടെങ്കിലും രാജ്യത്ത് ഇത് കാര്യമായ പ്രത്യാഘാതങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാന ഭൂകമ്പ സാധ്യത മേഖലയിൽ അല്ലെങ്കിലും ഇറാനിലൂടെയും ഇറാഖിലൂടെയും വ്യാപിച്ചുകിടക്കുന്ന സജീവമായ സഗ്രോസ് പർവതനിരയോട് അടുത്താണ് യുഎഇയുടെ സ്ഥാനം

You might also like