ബഹിരാകാശ അവശിഷ്ടങ്ങള്‍ കൊണ്ട് പേടകത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളുടെ മടക്കയാത്ര മുടങ്ങി

0

ബീജിങ്: ബഹിരാകാശ അവശിഷ്ടങ്ങള്‍ കൊണ്ട് പേടകത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചൈനീസ് ബഹിരാകാശ സഞ്ചാരികളുടെ മടക്കയാത്ര മുടങ്ങി. ഷെന്‍ഷൗ 20 ദൗത്യത്തിലെ കമാന്‍ഡര്‍ ചെന്‍ ഡോങ്, വാങ് ജിയേ, ചെന്‍ ഷോങ്റുയി എന്നിവരാണ് ബഹിരാകാശത്ത് കുടുങ്ങിയത്.

കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ മൂവരും ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഒക്ടോബര്‍ 31 ന് ഷെന്‍ഷൗ 21 സംഘം നിലയത്തിലെത്തിയ ശേഷം നവംബര്‍ അഞ്ചിനാണ് ഇവര്‍ ഭൂമിയിലേക്ക് മടങ്ങാനിരുന്നത്.

എന്നാല്‍ തിരികെ വരാന്‍ നിശ്ചയിച്ച പേടകത്തില്‍ ചെറിയ ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് ചൈനീസ് മാന്‍ഡ് സ്‌പേസ് ഏജന്‍സി മടക്കയാത്ര മാറ്റി വെക്കുകയായിരുന്നു. ആഘാത വിശകലനവും അപകട സാധ്യത വിലയിരുത്തലും നടന്നു വരികയാണ് എന്നാണ് ചൈനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ ഏജന്‍സി അറിയിച്ചത്.

You might also like