
2026ൽ ഒരു സഞ്ചാരി നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിലൊന്ന് കേരളത്തിൽ.
ആംസ്റ്റർഡാം: 2026ൽ ഒരു സഞ്ചാരി നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിലൊന്ന് കേരളത്തിൽ. വിയറ്റ്നാമിലെ മുനി നെയും ചൈനയിലെ ഗ്വാങ്ഷൗവും യു.എസിലെ ഫിലാഡൽഫിയും ഉൾപ്പെട്ട ലിസ്റ്റിൽ മൂന്നാമതായി ഉൾപ്പെട്ടിരിക്കുന്നത് കേരളത്തിന്റെ സ്വന്തം കൊച്ചിയാണ്.
ബുക്കിങ്.കോം തയാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഡസ്റ്റിനേഷനാണ് കൊച്ചി.
നൂറ്റാണ്ടുകളുടെ ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും കേന്ദ്രമാണ് കൊച്ചിയെന്നും നിരവധി ചരിത്ര ആകർഷണങ്ങളും വാഗ്ദാനം ചെയ്യുന്ന നഗരത്തിൽ വർണാഭമായ മാളികകൾ മുതൽ ആധുനിക ആർട്ട് കഫേകൾ വരെ കാണാമെന്ന് ബുക്കിങ്.കോം വിശദീകരിക്കുന്നു. വൈവിധ്യമാർന്ന സമുദ്രവിഭവങ്ങൾ, ഭക്ഷണപ്രിയർക്ക് അതിശയിപ്പിക്കുന്ന തീരദേശ പാചകരീതികൾ, പരമ്പരാഗത നാളികേര ഉൽപന്നങ്ങൾ എന്നിവ കൊച്ചിയുടെ മാത്രം പ്രത്യേകതയാണെന്ന് ബുക്കിങ്.കോം പറയുന്നു.
