വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ്

0

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് എയർവേയ്സ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. വഴിതിരിച്ചുവിടലുകൾ താത്കാലികമായിരിക്കുമെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ ഒഴിവാക്കുമെന്നും എയർലൈൻ പ്രസ്താവനയിൽ വിശദീകരിച്ചു.

You might also like