
അമേരിക്കയിലെ എല്ലാ ടാർഗറ്റ് സ്റ്റോറുകളിൽ പുതിയ ’10-4′ സ്റ്റാഫ് പോളിസി, ചിരിച്ച മുഖത്തോടെ സ്റ്റാഫുകൾ കസ്റ്റമേഴ്സിനെ സ്വീകരിക്കും
വാഷിങ്ടൺ:മികച്ച ഷോപ്പിങ് അനുഭവം കസ്റ്റമേഴ്‌സിന് നൽകുക എന്ന ലക്ഷ്യത്തോടെ പുതിയ ’10-4′ സ്റ്റാഫ് പോളിസി നടപ്പാക്കുവാൻ തീരുമാനമായി. ടാർഗറ്റിൻ്റെ പുതിയ സിഇഒയായി മൈക്കൽ ഫിഡെൽക്കെ ചുമതലയേറ്റ ശേഷമാണ് പുതിയ സ്റ്റാഫ് പോളിസി നടപ്പിലാക്കുന്നത്.
നിങ്ങൾ നിൽക്കുന്ന 10 അടിക്കുള്ളിൽ ഒരു ജീവനക്കാരൻ ഉണ്ടെങ്കിൽ അദ്ദേഹം നിങ്ങളോട് മുഖം തിരിച്ചു നടക്കില്ല, ഒരു ചിരിതരും, അല്ലെങ്കിൽ കൈവീശി കാണിക്കും, സൗഹാർദപരമായി പെരുമാറും. യുഎസിലെ മിനിയാപൊളിസ് കേന്ദ്രീകരിച്ചുള്ള ബഹുരാഷ്ട്ര റീട്ടെയിൽ കോർപറേഷനായ ടാർഗറ്റിൻ്റെ പുതിയ സ്റ്റാഫ് പോളിസി പ്രകാരമാണ് ഈ മാറ്റം.
കസ്റ്റമറിന് മികച്ച ഷോപ്പിങ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ’10-4′ എന്ന പുതിയ സ്റ്റാഫ് പോളിസിയാണ് ടാർഗറ്റ് നടപ്പിലാക്കുന്നത്. കസ്റ്റമറുടെ 10 അടി ചുറ്റളവിനുള്ളിൽ നിൽക്കുന്ന ഒരു ജീവനക്കാരൻ കസ്റ്റമറെ നോക്കി ചിരിക്കണം, കണ്ണിൽ നോക്കണം, കൈവീശി കാണിക്കണം, സൗഹൃദപരവും സ്വാഗതം ചെയ്യുന്നതുമായ ശരീരഭാഷ ഉപയോഗിക്കണം എന്നിങ്ങനെ പുതിയ നയത്തിൽ പറയുന്നു. ഇനി നാലടി ചുറ്റളവിലാണ് നിൽക്കുന്നതെങ്കിൽ കസ്റ്റമറെ വ്യക്തിപരമായി അഭിവാദ്യം ചെയ്യുകയും ഊഷ്മളവും സഹായകരവുമായ സംഭാഷണങ്ങൾ ആരംഭിക്കുകയും വേണം.
