
നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു.
കോഴിക്കോട്: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം. ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ.
