ഡല്‍ഹി അടക്കമുള്ള പ്രധാന വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി; സന്ദേശം വ്യാജമെന്ന് കണ്ടെത്തി

0

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയില്‍ ഭീഷണി സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് അയച്ച ഭീഷണി സന്ദേശത്തില്‍ ഡല്‍ഹി, ചെന്നൈ, ഗോവ എന്നിവയുള്‍പ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.

ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് ടെര്‍മിനല്‍-3യിലാണ് അജ്ഞാത ബോംബ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത്. ടെര്‍മിനല്‍ 3-ല്‍ ബോംബ് ഭീഷണി ഉണ്ടെന്ന് അഗ്‌നിശമന സേനയ്ക്ക് കോള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്തു. വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും സുരക്ഷാ ഭീഷണി ലഭിച്ചതായി എയര്‍ലൈന്‍ വക്താവ് സ്ഥിരീകരിച്ചു

You might also like