കരീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു

0

വാഷിങ്‌ടൺ : കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട്‌ വീണ്ടും യുഎസ് ആക്രമണം. നാലുപേർ കൊല്ലപ്പെട്ടു. ലാറ്റിനമേരിക്കൻ മേഖലയെ സംഘർഷത്തിന്റെ മുൾമുനയിൽ നിർത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് അമേരിക്ക ബോട്ടുകൾക്കു നേരെ ആക്രമണം നടത്തുന്നത്. ഇത്തരത്തിൽ കരീബിയൻ കടലിൽ യുഎസ് സൈന്യം നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ചയാണ് സംഭവമെന്ന് പെന്റ​ഗൺ ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു.

You might also like