ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെ ശീനഗര്‍ പൊലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി

0

ശ്രീനഗര്‍: ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെ ശീനഗര്‍ പൊലീസ് സ്റ്റേഷനില്‍ പൊട്ടിത്തെറി. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളും ഉള്‍പ്പെടെ 27 പേര്‍ക്ക് പരിക്ക്. അഞ്ച് പേരുടെ നില ഗുരുതരം. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രിയാണ് അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ ഏറെയും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരിക്കേറ്റവരിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

You might also like