കൊടുംശൈത്യത്തിലും വര്‍ഷംമുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രം അന്റാര്‍ട്ടിക്കയില്‍ തുടങ്ങാന്‍ ഇന്ത്യ

0

കൊച്ചി: കൊടുംശൈത്യത്തിലും വര്‍ഷംമുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണകേന്ദ്രം അന്റാര്‍ട്ടിക്കയില്‍ തുടങ്ങാന്‍ ഇന്ത്യ. ഇപ്പോഴുള്ള മൈത്രി സ്റ്റേഷനുപകരം വരുന്ന, ഇരട്ടിയിലധികം വലുപ്പമുള്ള ഈ അത്യാധുനികസ്റ്റേഷന് ഏതാണ്ട് 2150 കോടിയാണ് ചെലവ്. 2032-ല്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ധ്രുവപ്രദേശങ്ങളില്‍ തുടങ്ങുന്ന നാലാമത്തെ റിസര്‍ച്ച് സ്റ്റേഷനായിരിക്കും ഇത്.

ധ്രുവപ്രദേശങ്ങളിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന് ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തികാനുമതി ലഭിച്ചു. താമസിയാതെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് എന്‍സിപിഒആര്‍ ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലത്ത് പറഞ്ഞു.

You might also like