കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെന്ററിന്റെ 25 മത് സെന്റർ കൺവെൻഷൻ 2025 നവംബർ മാസം 26 ബുധൻ മുതൽ 30 ഞായർ വരെ കൊട്ടാരക്കര ഐപിസി ബേർശേബാ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്നു.
കൊട്ടാരക്കര സെന്റർ പ്രസിഡന്റ് പാസ്റ്റർ എ. ഒ. തോമസ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു കെ മാത്യു, എബി എബ്രഹാം, അനീഷ് തോമസ്, ബി മോനച്ചൻ, സാം ജോർജ് എന്നിവർ ദൈവചനത്തിൽ നിന്നും സംസാരിക്കുന്നു. കൊട്ടാരക്കര സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു. പുത്രിക സംഘടനകളുടെ വാർഷിക യോഗവും ഇതിനോടനുബന്ധിച്ചു നടത്തപ്പെടുന്നു.
പാസ്റ്റർമാരായ എ. ഒ. തോമസ്കുട്ടി, ഡാനിയേൽ ജോർജ്, ഷിബു ജോർജ്, തോമസ് മാത്യു, ബ്രദർ മാത്യു സാം, ബ്രദർ ഡി അലക്സാണ്ടർ പബ്ലിസിറ്റി കൺവീനർ ബ്രദർ ഡെന്നി മാത്യു എന്നിവർ അറിയിച്ചു.
കൺവെൻഷൻ തൽസമയ സംരക്ഷണം തൂലിക ടിവിയിലൂടെ ലഭ്യമാണ്.