
ദക്ഷിണാഫ്രിക്കിയുടെ സബ്‌സിഡികള്‍ നിര്‍ത്തും, ജി 20 ഉച്ചകോടിയില്‍ ക്ഷണിക്കില്ല: ട്രംപ്
വാഷിങ്ടൺ: 2026ൽ യു.എസിലെ മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കക്ക് ക്ഷണമുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആ രാജ്യത്തിന് എവിടെയും അംഗമാകാൻ യോഗ്യതയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. 2025 ഡിസംബർ ഒന്നുമുതൽ 2026 നവംബർ 30 വരെ യു.എസാണ് ജി20 അധ്യക്ഷ സ്ഥാനം വഹിക്കുക.
ദക്ഷിണാഫ്രിക്കയിൽ അടുത്തിടെ നടന്ന ജി20 ഉച്ചകോടിയിൽ യു.എസ് പങ്കെടുത്തില്ല. രാജ്യത്ത് നടക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ദക്ഷിണാഫ്രിക്കൻ സർക്കാർ വിസമ്മതിക്കുന്നതിനാലാണ് ഉച്ചകോടിയിൽ യു.എസ് പങ്കെടുക്കാതിരുന്നതെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
