കളഞ്ഞുകിട്ടുന്ന സാധനങ്ങൾ 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുന്നവർക്ക് വസ്തുവിന്റെ മൂല്യത്തിന്റെ 10% തുക പാരിതോഷികം: നിയമവുമായി യുഎഇ

0

ദുബായ്: കളഞ്ഞുകിട്ടുന്ന സാധനങ്ങൾ 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുന്നവർക്ക് 50,000 ദിർഹം (12.1 ലക്ഷം രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് ദുബായ്. ഇതുസംബന്ധിച്ച പുതിയ നിയമം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി.

കളഞ്ഞുകിട്ടുന്ന വ്യക്തിക്ക് വസ്തുവിന്റെ മൂല്യത്തിന്റെ 10% തുകയായിരിക്കും പാരിതോഷികം. ഇതു പരമാവധി 50,000 ദിർഹം വരെയാകാം. കളഞ്ഞുകിട്ടുന്ന വസ്തു 24 മണിക്കൂറിനകം ദുബായ് പൊലീസിന്റെ ഓൺലൈനിൽ റജിസ്റ്റർ ചെയ്യുകയും 48 മണിക്കൂറിനകം പൊലീസിൽ ഏൽപ്പിക്കുകയും വേണം

You might also like