പതിറ്റാണ്ടുകളുടെ പരീക്ഷണങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി: ചൊവ്വയില്‍ ഇടിമിന്നലുണ്ട്; കാരണം ‘ഡസ്റ്റ് ഡെവിള്‍

0

പാരിസ്: പതിറ്റാണ്ടുകളായുള്ള സുപ്രധാന പരീക്ഷണങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്ര ലോകം. ചൊവ്വ ഗ്രഹത്തില്‍ ഇടിമിന്നലുണ്ട് എന്നതിന്റെ പുതിയ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ഫ്രാന്‍സിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ആസ്ട്രോ ഫികിസിക്സ് ആന്റ് പ്ലാറ്റോളജിയിലെ ബാപ്റ്റിസ്റ്റ് ചൈഡിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് ചൊവ്വയില്‍ ഇടിമിന്നലുണ്ട് എന്നതിന് നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്തിയത്. നേച്ചര്‍ ജേണലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കുന്നതാണ്.

ചൊവ്വയില്‍ ഇടിമിന്നലുണ്ട് എന്നത് ഏറെ കാലമായി നിലനിന്ന സിദ്ധാന്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നാസയുടെ പെര്‍സീവറന്‍സ് റോവര്‍ പകര്‍ത്തിയ ശബ്ദങ്ങളില്‍ നിന്നും വൈദ്യുത സിഗ്‌നലുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ ഇക്കാര്യം സ്ഥിരീകരിച്ചു

You might also like