രാജ്യത്തെ എസ്ഐആർ സമയ പരിധി നീട്ടി

0

ന്യൂഡല്‍ഹി: രാജ്യത്തെ എസ്ഐആർ സമയ പരിധി നീട്ടി. ഫോമുകൾ തിരികെ നൽകാൻ ഡിസംബർ 16 വരെ സമയം നീട്ടി നൽകി. കേരളമടക്കം 12 സംസ്ഥാനങ്ങളിലാണ് സമയ പരിധി നീട്ടി നൽകിയത്. ഡിസംബർ നാലിന് നടപടിക്രമം അവസാനിപ്പിക്കണം എന്നായിരുന്നു നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഫെബ്രുവരി 14 ലേക്കും മാറ്റിയിട്ടുണ്ട്. കേരളത്തിൽ എന്യുമറേഷൻ ഫോം വിതരണം 99 ശതമാനത്തോളം പൂർത്തിയായിരുന്നെങ്കിലും ഏഴ് ലക്ഷത്തോളം തിരികെ ലഭിക്കാനുണ്ട്. 88,000 ത്തോളം പേരെ ഇനി കണ്ടെത്താനുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നീട്ടുന്നത്. തദേശ തിരഞ്ഞെടുപ്പ് സമയമായതിനാൽ എസ്ഐആർ നീട്ടിവെക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു

You might also like