ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 17 റണ്‍സ് വിജയം.

0

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 17 റണ്‍സ് വിജയം. കോലിയുടെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നേടിയ 349 റണ്‍സ് എന്ന ലക്ഷ്യം മറികടക്കേണ്ട ദക്ഷിണാഫ്രിക്കയ്ക്ക് 49.2 ഓവറില്‍ 332 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 80 പന്തില്‍ 72 റണ്‍സെടുത്ത മാത്യു ബ്രിറ്റ്‌സ്‌കിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

39 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് മാര്‍ക്കോ യാന്‍സന്‍ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ചു. ടോണി ബേ, ബ്രെവിസ്, കോര്‍ബിന്‍ ബോഷ് എന്നിവരും മെച്ചപ്പെട്ട ഇന്നിങ്സ് കാഴ്ചവെച്ചു. നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 120 പന്തില്‍ 135 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 102 പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്.

You might also like