
ഓസ്‌ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിന് മെൽബണിൽ ആവേശോജ്വല തുടക്കം
മെൽബൺ: ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് ഫെസ്റ്റിവലിന് മെൽബണിൽ ആവേശകരമായ തുടക്കം. ആത്മീയ ഉണർവിന്റെ ധന്യനിമിഷങ്ങൾ പകർന്ന് പതിനായിരക്കണക്കിന് യുവതീ-യുവാക്കൾ ഫെസ്റ്റിവലിൽ പങ്കെടുത്തു.
വിശുദ്ധ പാട്രിക് കത്തീഡ്രലിൽ നിന്ന് മെൽബൺ കൺവെൻഷൻ സെൻ്ററിലേക്കുള്ള അഞ്ച് കിലോമീറ്റർ കാൽനട തീർത്ഥാടനം യുവജന ഭക്തിയുടെ അടയാളമായി മാറി. ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് എത്തിച്ച ലോക യുവജനദിന കുരിശും തിരുസ്വരൂപവും ഈ പ്രയാണത്തിൽ പങ്കെടുത്തത് യുവജനങ്ങളിൽ അഗാധമായ ഭക്തി നിറച്ചു. ഓസ്ട്രേലിയൻ സഭയുടെ ചൈതന്യം വിളിച്ചോതുന്ന അവിസ്മരണീയമായ കാഴ്ചയായിരുന്നു ഈ വിശ്വാസ സാക്ഷ്യത്തിന്റെ നടത്തം.
ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് യുവജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പ അപ്രതീക്ഷിത വീഡിയോ സന്ദേശം അയച്ചു. ആറായിരത്തോളം വരുന്ന തീർത്ഥാടകർ മെൽബൺ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽവെച്ച് സന്ദേശം ശ്രവിച്ചു
