മ്യാന്‍മറില്‍ സൈന്യത്തിന്റെ വ്യോമാക്രമണം: ആശുപത്രി തകര്‍ന്ന് 34 മരണം

0

നെയ്പിഡോ: മ്യാന്‍മര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വംശീയ വിമത ഗ്രൂപ്പായ അരക്കാന്‍ ആര്‍മിയുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി തകര്‍ന്ന് രോഗികളും മെഡിക്കല്‍ ജീവനക്കാരും അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു.

വിമത സേനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന റാഖൈന്‍ സംസ്ഥാനത്തെ മ്രൗക്-യു ടൗണ്‍ഷിപ്പില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബോംബ് സ്‌ഫോടനങ്ങളില്‍ ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ടാക്‌സികളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മ്യാന്‍മറില്‍ ആഭ്യന്തര യുദ്ധം തുടരുന്നതിനാല്‍ റാഖൈനിലെ മിക്ക ആശുപത്രികളുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. പ്രദേശത്തെ ഏക പ്രാഥമിക മെഡിക്കല്‍ കേന്ദ്രമാണ് ബോംബാക്രമണത്തില്‍ തകര്‍ന്നത്

You might also like