
ക്രിസ്മസിന് മുന്നോടിയായി അമേരിക്കന്‍ സൈനികള്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ക്രിസ്മസിന് മുന്നോടിയായി അമേരിക്കന്‍ സൈനികള്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സായുധ സേനയുടെ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഈ തുക നല്‍കുന്നതെന്നും അദേഹം പറഞ്ഞു.
1776 ലെ അമേരിക്കയുടെ സ്ഥാപക വര്‍ഷം പ്രമാണിച്ച് 14.5 ലക്ഷത്തിലേറെ സൈനികര്‍ക്കാണ് 1,776 ഡോളര്‍ വീതം ലഭിക്കുക. വിവിധ തീരുവകളിലൂടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം സര്‍ക്കാരിന് ലഭിച്ചെന്നും തങ്ങളുടെ സൈന്യത്തേക്കാള്‍ മറ്റാരും ആ ലാഭ വിഹിതത്തിന് അര്‍ഹരല്ലെന്നും ട്രംപ് വ്യക്തമാക്കി.
2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭ വിഹിതം ലഭിക്കുക
