
ഒരു മാസം നീണ്ടുനില്‍ക്കുന്ന മസ്‌കത്ത് നൈറ്റ്സിന് ജനുവരി ഒന്നിന് തുടക്കമാകും
ഒരു മാസം നീണ്ടുനില്‍ക്കുന്ന മസ്‌കത്ത് നൈറ്റ്സിന് ജനുവരി ഒന്നിന് തുടക്കമാകും. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുക. മസ്‌കത്തിന്റെ അഭിമാന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. രണ്ട് ദശലക്ഷം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
