ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യത; യുജിസി നിര്‍ദേശിച്ച മാര്‍ഗരേഖ സ്റ്റേ ചെയ്ത് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യത ഉറപ്പാക്കാനായി യുജിസി നിര്‍ദേശിച്ച മാര്‍ഗരേഖ സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രഥമദൃഷ്ട്യാ യുജിസി ചട്ടങ്ങളില്‍ അവ്യക്തതയുണ്ടെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാംപസുകള്‍ എന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചട്ടങ്ങളില്‍ വ്യക്തത വരുത്താനും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. വിഷയത്തില്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹര്‍ജിയില്‍ മാര്‍ച്ച് 19 ന് കോടതി വാദം കേള്‍ക്കും. നേരത്തെ സുപ്രീം കോടതിയുടെ തന്നെ നിര്‍ദേശ പ്രകാരമാണ് യുജിസി മാര്‍ഗരേഖ പുറത്തിറക്കിയത്. മാര്‍ഗരേഖ ഒരു വിഭാഗം വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു

You might also like