അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

0

ന്യൂഡല്‍ഹി: അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. റെയില്‍വേ ഇടനാഴി കേരളത്തിലൂടെ കടന്നുപോയില്ലെങ്കിലും മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ അവര്‍ക്ക് അതിവേഗ റെയില്‍ ഇടനാഴിയുടെ ഗുണം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ബജറ്റ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദേഹത്തിന്റെ പരാമര്‍ശം. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും അദേഹം പറഞ്ഞു. ഏഴ് റെയില്‍വേ ഇടനാഴികളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ അദേഹം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണെന്നും അവകാശപ്പെട്ടു

You might also like