റോയിയുടെ മരണം ഉൾക്കൊള്ളാനാകുന്നില്ല: ടി എ ജോസഫ്

0

റോയിയുടെ മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് ടി എ ജോസഫ്. പരിശോധനയുമായി സഹകരിച്ചുവെന്നും, ബെം​ഗളൂരുവിൽ നടന്നത് പതിവ് പരിശോധന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൂടുംബം തകർക്കുന്ന രീതിയിൽ ചില യൂട്യൂബർമാർ വർത്ത ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്വേഷണം പുരോ​ഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും കുടുംബത്തെയും കമ്പനിയെയും തകർക്കുന്ന രീതിയിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് എംഡി ടി.എ. ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരിച്ചയാളെ പോലും ഇത്തരത്തിൽ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് വളരെ മ്ലേച്ഛകരമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെയും ജിഎസ്ടി ഉദ്യോഗസ്ഥരുടെയും പരിശോധനകൾ സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി നടന്നതാണെന്നും കമ്പനി ഉദ്യോഗസ്ഥരുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like