കുവൈത്തില്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന ശിക്ഷ; 6മാസം വരെ തടവും 2,000 കുവൈത്ത് ദിനാര്‍ പിഴയും
കുവൈത്ത് സിറ്റി: കുവൈത്തില്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന ശിക്ഷ. നിയമലംഘകര്‍ക്ക് ആറുമാസം വരെ തടവും 2,000 കുവൈത്ത് ദിനാര്‍ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലുമൊന്നോ ആണ് ശിക്ഷ. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് മാത്രമേ മരുന്നുകള്‍ വില്‍ക്കാവൂ എന്ന് ഫാര്‍മസികള്‍ക്ക് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് മുന്നറിയിപ്പ് നല്‍കി. മരുന്നുകളുടെ വില ഏകീകരിക്കുന്നതിന് 2014 മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാമുണ്ട്. ഇതിന് കീഴില്‍ 2015 മാര്‍ച്ച് മുതല്‍ ഇതുവരെ 3,786 മരുന്നുകളുടെ വില കുറച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.