അബുദാബി ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം; മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

0

ദുബായ് : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ യുഎഇക്കു നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. അബുദാബി ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലിനെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.

എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയായ അൽ ഷവാമേഖിൽ പതിച്ച് ഒരു ഇന്ത്യൻ സ്വദേശിക്ക് പരിക്കേറ്റു. ഇദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇറാൻ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും 25 ഡ്രോണുകളും തങ്ങൾ തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ ആക്രമണങ്ങളെ രാജ്യം ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇറാന്റെ വൈദ്യുതി ശൃംഖല 48 മണിക്കൂറിനുള്ളിൽ തകർക്കുമെന്ന് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിന് മറുപടിയായി തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളുടെ ഊർജ -ജല വിതരണ സംവിധാനങ്ങൾ തകർക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്

You might also like