ഹുർമൂസ് കടലിടുക്ക് അടഞ്ഞാൽ ലോകം നേരിടാൻ പോകുന്നത് ആഗോള ഭക്ഷ്യക്ഷാമമെന്ന് മുന്നറിയിപ്പ്

0

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും തുടങ്ങിയ സംഘർഷം കടുക്കുന്നതോടെ ലോകം നേരിടാൻ പോകുന്നത് ആഗോള ഭക്ഷ്യക്ഷാമമെന്ന് മുന്നറിയിപ്പ്. യുദ്ധത്തെത്തുടർന്നുണ്ടായ ഭക്ഷ്യ വിലക്കയറ്റവും ഭക്ഷ്യ വിതരണത്തിലെ തടസ്സവും ആഗോള ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കുമെന്ന് യു.എൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചരക്കുഗതാഗതത്തിന്റെ പ്രധാന കേന്ദ്രമായ ഹുർമൂസ് കടലിടുക്ക് പ്രതിസന്ധിയിലായതോടെ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്.

പ്രതിദിനം നൂറോളം കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണ് സഞ്ചരിക്കുന്നത്. കടലിടുക്കിൽ ഇറാൻ മൈനുകൾ വിന്യസിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ ഇന്ധനവിലയേക്കാൾ വലിയ ആഘാതം ഭക്ഷ്യമേഖലയിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

You might also like