യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച് യു.എസ്, മധ്യസ്ഥ ശ്രമവുമായി പാകിസ്‍താനും

0

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ മുന്നോട്ടുവെച്ച് യു.എസ്. ഓപറേഷൻ എപിക് ഫ്യൂരി എന്ന പേരിൽ യു.എസും ഇസ്രായേലും ഇറാനുനേരെ തുടങ്ങിവെച്ച ആക്രമണം 26 ദിവസം പിന്നിടുമ്പോഴാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധ വിരാമത്തിനുള്ള നിർദേശങ്ങൾ സമർപ്പിച്ചത്. ട്രംപിന്റെ നിർദേശങ്ങൾ ഇറാന് കൈമാറിയതായി രണ്ടുദിവസമായി മധ്യസ്ഥ ശ്രമം തുടരുന്ന പാകിസ്താന്റെ നയതന്ത്ര പ്രതിനിധികൾ വ്യക്തമാക്കി. വാർത്തകൾക്കുപിന്നാലെ, എണ്ണ വിലയിൽ കുറവുണ്ടായി. എന്നാൽ, വെടിനിർത്തൽ ചർച്ചകൾ ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ആഭ്യന്തര പ്രതിസന്ധിയിലാഴ്ത്തിയ അമേരിക്ക സ്വന്തം ജനങ്ങളോട് തന്നെയാണ് ചർച്ച നടത്തേണ്ടതെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹീം ദുൽഫഖ്രി പരിഹസിച്ചു.

You might also like