
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ആശ്വാസമേകി ഓസ്‌ട്രേലിയൻ കുടിയേറ്റ സംവിധാനത്തിൽ വൻ പരിഷ്കാരം
കാൻബറ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ആശ്വാസമേകി ഓസ്‌ട്രേലിയൻ കുടിയേറ്റ സംവിധാനത്തിൽ വൻ പരിഷ്കാരം. വിസ അപേക്ഷകൾ പരിശോധിക്കുന്നതിലെ കാലതാമസം ഒഴിവാക്കി നടപടികൾ അതിവേഗത്തിലാക്കുന്ന പുതിയ പ്രോസസിങ് രീതി 2026 മാർച്ച് 25 മുതൽ നിലവിൽ വന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിസ നടപടികൾ ലഘൂകരിക്കാനാണ് ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
വിസ അപേക്ഷകൾ പരിശോധിക്കുന്നതിനായി ആധുനിക ഓട്ടോമേഷൻ സാങ്കേതിക വിദ്യയാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. മുൻപ് ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചിരുന്ന പല ഘട്ടങ്ങളും ഇനി മുതൽ ഡിജിറ്റൽ സംവിധാനത്തിലൂടെ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകും. അപേക്ഷകർക്ക് തങ്ങളുടെ വിസ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് തത്സമയംഅറിയാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പുതിയ പരിഷ്കാരം വന്നതോടെ വിസ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറഞ്ഞു. സ്റ്റുഡന്റ് വിസയിൽ ശരാശരി 29 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും
