ഇടവകയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം വികാരിയുടെ നേതൃത്വത്തില്‍ നടത്തി.
അടൂര്‍ (പത്തനംതിട്ട): ഇടവകയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം വികാരിയുടെ നേതൃത്വത്തില്‍ നടത്തി. കോട്ടമുകള്‍ വലിയവിളയില്‍ (ജോണ്സന് വില്ലയില്‍) ജോണ്സന് പി. കോശിയുടെ സംസ്കാരത്തിനാണ് അടൂര്‍ കണ്ണങ്കോട് സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ. ജോണ്‍ തോമസ് (ടിജു തോമസ്) പി.പി.ഇ കിറ്റ് ധരിച്ച് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ക്കൊപ്പം നേതൃത്വം നല്‍കിയത്.
കോഴഞ്ചേരി ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹം പള്ളിയില്‍ കുടുംബത്തെ കാണിച്ചശേഷം വികാരിയുടെ നേതൃത്വത്തില്‍ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. സഹ വികാരി ഫാ. ജോണ്‍ ജോര്‍ജ് (സജു അച്ചന്), ഫാ. ഫെബിന്, ശുശ്രുഷകന്‍ തോമസ് എന്നിവര്‍ സഹ കര്‍മികത്വം വഹിച്ചു.
അഡ്വ ബിജു വര്‍ഗീസ്, ഷിബു ചിറക്കരോട്ട്, റോബിന് ജോര്‍ജ്, ജോഷി ജോസ്, ജോയല്‍, ബേബി ജോണ്‍, അലന് ഡാനിയേല്‍, ജിതിന് ജോണ്സന്, കൊച്ചുമോന് എന്നിവര്‍ നേതൃത്വം നല്കി.