ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു

0

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ 16 പേര്‍ മരിച്ചു. ദക്ഷിണ സുമാത്രയിലെ നോര്‍ത്ത് മുസി റവാസ് പ്രവിശ്യയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ദീര്‍ഘദൂര ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ പൂര്‍ണമായും കത്തുകയായിരുന്നു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ടാങ്കറിലുണ്ടായിരുന്ന ഡീസലിലേക്ക് തീ പടര്‍ന്നതോടെ രണ്ട് വാഹനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി മാറി. ബസിലെ 14 യാത്രക്കാരും ടാങ്കറിലുണ്ടായിരുന്ന രണ്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ ഏറെ പ്രയത്‌നിച്ചാണ് അഗ്‌നിശമന സേന പുറത്തെടുത്തത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു

You might also like